NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

ബലം (From SCERT Textbook) | Screening test Questions as per Syllabus | LDC | LGS | KPSC 2020

       ബലം (From SCERT Textbook)




1. ഒരു വസ്തുവിനെ  തള്ളുകയോ വലിക്കുകയോ ചെയുമ്പോൾ അതിൽ -------------------- പ്രയോഗിക്കപ്പെടുന്നു .

ബലം

 

2. ബലത്തിന്റെ യൂണിറ്റ് ?

ന്യൂട്ടൻ

 

3. ചലന നിയമങ്ങൾ ആവിഷ്കരിച്ചത് ?

സർ ഐസക് ന്യൂട്ടൻ

 

4. ഐസക് ന്യൂട്ടന് ‘സർ’ പദവി ലഭിച്ച വർഷം?

1705

 

5. ഫിലോസഫിയ നാച്വറലീസ്‌ പ്രിൻസിപ്പിയ മത്ത മത്തിക്ക ആരുടെ കൃതിയാണ് ?

സർ ഐസക് ന്യൂട്ടൻ 

 

6. 100  ഗ്രാം മാസ്സുള്ള ഒരു വസ്തുവിനെ തറ നിരപ്പിനു സമാന്തരമായി കൈയിൽ താങ്ങി നിർത്താൻ ഗുരുത്വകർഷണത്തിനെതിരെ പ്രയോഗിക്കപ്പെടുന്ന ബലം ?

1N

 

7. മനുഷ്യനും മറ്റു ജീവികളും പ്രവർത്തി ചെയുവാൻ ഉപയോഗിക്കുന്ന ബലം ?

പേശീബലം

8. മുടിയിലുരസിയ പ്ലാസ്റ്റിക് പേനയ്ക്ക് ചെറിയ കടലാസുകഷ്ണങ്ങളെ ആകർഷിക്കാൻ സാധ്യമാക്കുന്ന ബലം ഏതാണ് ?

സ്ഥിത വൈദ്യുത ബലം

 

9. ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസപ്പെടുത്തുന്ന ബലം?

ഘർഷണ ബലം

 

10. ഘർഷണം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഖര സ്നേഹകം?

ഗ്രാഫൈറ്റ്

 

11. ഘർഷണം കുറക്കത്തക്കവിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്നതിനെ ---------------- എന്ന് പറയുന്നു ?

ധാരരേഖിതമാക്കൽ

 

12. ഉരുളൻ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ...................?

കുറവായിരിക്കും

 

13. ഒരു വസ്തുവിൽ ഭൂമി  പ്രയോഗിക്കുന്ന  ആകർഷണ  ബലമാണ് അതിന്റെ  -------------------.

ഭാരം  

 

14. ഗുരുത്വകർഷണ ത്വരണo = -------------- m/s2

9.8

 

15. ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ  ------------- എന്ന് പറയുന്നു ?

വ്യാപക മർദ്ദം

 

16. യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വ്യാപക മർദ്ദം ------------- എന്നറിയപ്പെടുന്നു  ?

മർദ്ദം

 

17. മർദ്ദത്തിന്റെ യൂണിറ്റ് ?

പാസ്കൽ (N/m2)

 

18. ദ്രാവകയൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച് അത് പ്രയോഗിക്കുന്ന മർദ്ദവും ........... ?

കൂടുന്നു

 

19. ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപക മർദ്ദത്തെ -------------------എന്ന് പറയുന്നു ?

ദ്രാവക മർദ്ദം

 

 

20. ദ്രാവകങ്ങൾ അത് സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ എല്ലാ വശങ്ങളിലേക്കും  ------------------ പ്രയോഗിക്കുന്നു ?

ബലം

 

21. ഭൂമിയുടെ ഉപരിതലത്തിൽ യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വായു യൂപത്തിന്റെ ഭാരമാണ് ..............?

അന്തരീക്ഷ മർദ്ദം

 

22. അന്തരീക്ഷവായുവിന്റെ സാന്ദ്രത ഭൂമിയുടെ പ്രതലത്തിനടുത് ---------------- മുകളിലേക്ക്  പോകുന്തോറും ------------ ആയിരിക്കും .

കൂടുതലും, കുറവും

 

23. മുകളിലേക്ക് പോകുന്തോറും അന്തരീക്ഷമർദ്ദം ............?

കുറയുന്നു

 

24. അന്തരീക്ഷ മർദ്ദത്തിന്റെ യൂണിറ്റ് ?

ബാർ

 

25. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

ബാരോമീറ്റർ

download data 




 

Post a Comment

0 Comments