NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC || LDC || LGS || Degree Prelims | 50 ആവർത്തന ചോദ്യങ്ങൾ#ldc2024 #lgs #psc #keralapsc #gk #ldc 2024




 

1. ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങള്‍ക്കിടയില്‍ അവയുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ അനുഭവപ്പെടുന്ന ഘര്‍ഷണബലം?

വിസ്കസ്‌ ബലം

 

2. വളരെ താഴ്‌ന്ന ഊഷ്മാവില്‍ വൈദ്യുത പ്രതിരോധം പൂജ്യമാകുന്ന അവസ്ഥ?

അതിചാലകത (സൂപ്പര്‍ കണ്ടക്ടിവിറ്റി)

 

3. ബോറാക്സ്‌ എന്തിന്റെ അയിരാണ്‌?

സോഡിയം

 

4. ലിംകാ ട്രോഫി ഏത്‌ കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചെസ്‌

 

5. സോഷ്യലിസം എന്ന ആശയം ലോകമെമ്പാടും പ്രചരിക്കാന്‍ കാരണമായ വിപ്ലവം?

റഷ്യന്‍ വിപ്ലവം

 

6. ദേശീയ പതാകയില്‍ ഭൂമധ്യരേഖ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

നൗറു

7.  ഇന്ത്യയില്‍ ഏത്‌ പ്രസ്ഥാനം ആരംഭിച്ചപ്പോഴാണ്‌ യഥാർഥത്തിൽ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ആരംഭിക്കുന്നതായി ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നത്‌?

സ്വദേശി പ്രസ്ഥാനം

 

8. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ എന്ന പുസ്തകം രചിച്ചതാര്?

ഇളംകുളം പി. എന്‍. കുഞ്ഞന്‍ പിള്ള

 

9. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആക്ടിങ്‌ പ്രസിഡന്റായ ആദ്യ വ്യക്തി?

ഹക്കിം അജ്മല്‍ ഖാന്‍ (1921)

 

10. പാലിയം സത്യാഗ്രഹത്തിന്റെ എത്രാം ദിവസമാണ്‌
എ.ജി. വേലായുധന്‍ മരണപ്പെട്ടത്‌?

നൂറാം ദിവസം

 

11. ഒരുഗ്രൂപ്പില്‍ മുകളില്‍നിന്ന്‌ താഴേക്ക് വരുമ്പോൾ ആറ്റത്തിന്റെ വലുപ്പത്തിന്‌ എന്തുമാറ്റം സംഭവിക്കുന്നു?

കൂടുന്നു

 

12. നിരണം കവികള്‍ എന്നറിയപ്പെട്ടത്‌ ആരെല്ലാം?

മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍

 

13. കോവളം കവികള്‍ എന്നറിയപ്പെടുന്നത്‌?

അയ്യപ്പിള്ളി ആശാനും അയ്യനപ്പിള്ളി ആശാനും

 

14. നിയമനിര്‍മാണവേളയില്‍ ഒരു ബില്ലിനെക്കുറിച്ച്‌ പൊതുചര്‍ച്ച നടക്കുന്ന ഏതെങ്കിലും ഘട്ടത്തില്‍ അവസാനിപ്പിച്ചിട്ട് ബില്ലിന്റെ അനന്തരഘട്ടത്തിലേക്ക്‌ നീങ്ങണമെന്ന്‌ ആവശ്യപ്പെടുന്നതെന്ത്‌?

ക്ലോഷര്‍ മോഷന്‍

 

15. ഒരു പീരിയഡില്‍ ഇടത്തുനിന്ന്‌ വലത്തോട്ട് പോകുന്തോറും അയോണീകരണ എന്‍ഥാല്‍പിക്ക്‌ എന്തുമാറ്റം സംഭവിക്കുന്നു?

കൂടുന്നു

 

16. ഒരു ഗ്രൂപ്പില്‍ മുകളില്‍നിന്ന്‌ താഴേക്ക്‌ വരുമ്പോള്‍ അയോണീകരണ എന്‍ഥാല്‍പിക്ക്‌ എന്തുമാറ്റം സംഭവിക്കുന്നു?

കുറയുന്നു

 

 

17. ലിപിഡോലൈറ്റ്‌ എന്തിന്റെ അയിരാണ്‌?

ലിഥിയം

 

18. എഴുത്തച്ഛന്‍ എഴുതുമ്പോള്‍ എന്ന പുസ്തകം രചിച്ചത്‌?

കെ. സച്ചിദാനന്ദന്‍

 

19. സ്വദേശിമിത്രൻ  എന്ന പത്രത്തിന്റെ  സ്ഥാപകന്‍?

ജി. സുബ്രമണ്യ അയ്യര്‍

 

20. ചമ്പാരന്‍ സത്യാഗ്രഹം നടത്താന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച കര്‍ഷകന്‍?

രാജ്‌കുമാർ ശുക്ല

 

21. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നത്‌ സുപ്രീം കോടതിയുടെ ഏത്‌ തരം അധികാരത്തിന്‌ ഉദാഹരണമാണ്‌?

ഉല്‍ഭവാധികാരം (ഒറിജിനല്‍ ജൂറിസ്ഡിക്ഷൻ)

 

22. ഏത്‌ ആരാധനാലയത്തിന്റെ തെക്കേ കവാടമാണ്‌ അലൈ ദർവാസ?

കുവ്വത്ത് ഉല്‍ ഇസ്‌ളാം മോസ്ക്‌

 

23. എസ്‌.കെ. പൊറ്റക്കാട്ടിന്റെ ഏത്‌ നോവലിലെ കഥാപാത്രമാണ്‌ ശ്രീധരന്‍?

ഒരു ദേശത്തിന്റെ കഥ

 

24. ഗുരു നാനാക്കിന്റെ ആദ്യ ജീവചരിത്രം രചിച്ച സിഖ്‌ ഗുരു?

അംഗദ്‌

 

25. ചാലിയം കോട്ട നശിപ്പിച്ച വര്‍ഷം?

1571

 

26. ഇന്ത്യയില്‍ ഔദ്യോഗിക ഉത്തരവാദിത്വ ടൂറിസം നയം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം?

കേരളം

 

27. മന്ത്രിമാര്‍ സഭയില്‍ അവതരിപ്പിക്കുന്ന ബില്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു?

ഗവണ്‍മെന്റ്‌ ബില്‍

 

28. മന്ത്രിമാര്‍ അല്ലാത്ത അംഗങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്ന ബില്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു?

സ്വകാര്യ ബില്‍

 

29. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഉടമ്പടി?

റംസാര്‍ കണ്‍വെന്‍ഷന്‍

30. കേരളത്തില്‍ ആദ്യമായി ദുരന്തനിവാരണ അതോരിറ്റിക്ക്‌ രൂപം നല്‍കിയ വര്‍ഷം?

2007

 

31. ഏത്‌ യൂറോപ്യന്‍ ശക്തിയുമായിട്ടാണ്‌ കൃഷ്ണദേവരായര്‍ക്ക്‌ സാഹൃദബന്ധം ഉണ്ടായിരുന്നത്‌?

പോര്‍ച്ചുഗല്‍

 

32. കേരളത്തില്‍ 100% പ്രാഥമിക വിദ്യാഭ്യാസം എന്ന നേട്ടം കൈവരിച്ച ആദ്യ ഗ്രാമപഞ്ചായത്ത്‌?

നിലമ്പൂര്‍

 

33. ലോക്സഭയുടെ സെക്രട്ടറി ജനറലായ ആദ്യ മലയാളി?

പി.ഡി.ടി. ആചാരി

 

34. തകഴിയുടെ ഏത്‌ നോവലിലെ കഥാപാത്രമാണ്‌ ചുടല മുത്തു?

തോട്ടിയുടെ മകന്‍

 

35. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ജൈവ ഗ്രാമപഞ്ചായത്ത്‌?

പനത്തടി

 

36. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ജൈവ പച്ചക്കറി പഞ്ചായത്ത്‌?

കഞ്ഞിക്കുഴി

 

37. കേരളത്തില്‍ സമ്പൂര്‍ണ ആധാര്‍ രജിസ്‌ട്രേഷന്‍ നടപ്പിലാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത്‌?

അമ്പലവയല്‍

 

38. ജര്‍മന്‍ സില്‍വറില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഘടക ലോഹം?

ചെമ്പ്

 

 

39. കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ്‌?

ഹാന്‍ഡ്‌

 

 

40. അമേരിക്കയിലെ ടെന്നസീവാലി പദ്ധതിയുടെ മാതൃകയിലുള്ള ഇന്ത്യന്‍ പദ്ധതി?

ദാമോദര്‍ വാലി

 

 

41. സമാധാന നൊബേലിനര്‍ഹനായ ആദ്യത്തെ ഏഷ്യക്കാരന്‍?

ലേ ഡുക്‌ തോ (1973)

 

42. വള്ളത്തോള്‍ പുരസ്‌കാരം നല്‍കുന്ന സമിതി?

വള്ളത്തോള്‍ സാഹിത്യ സമിതി

 

43. ഓടക്കുഴല്‍ പുരസ്‌കാരം നല്‍കുന്നത്‌?

ഗുരുവായൂരപ്പന്‍ ട്രസ്റ്റ്

 

44. മഹാത്മാഗാന്ധിയുടെ യങ്‌ ഇന്ത്യ വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ച മലയാളി?

ജോര്‍ജ്‌ ജോസഫ്‌

 

45. എം.മുകുന്ദന്റെ ഏത്‌ നോവലിലെ കഥാപാത്രമാണ്‌ ദാസന്‍?

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

 

46. ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാര്‍ അഴീക്കോട്‌ രചിച്ച ഗ്രന്ഥം?

തത്ത്വമസി

 

47. എത്ര വയസ്സിനു താഴെയുള്ള കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളാണ്‌ കൗമാര കുറ്റകൃത്യങ്ങളായി പരിഗണിക്കുന്നത്‌?

18

 

48. ഇന്ത്യയില്‍ ജന്മി സമ്പ്രദായം നിര്‍ത്തലാക്കിയ ഭരണഘടനാ ഭേദഗതി?

ഒന്നാം ഭേദഗതി

 

49. ബ്രിട്ടീഷ്‌ ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപിതമായ വര്‍ഷം?

1851

 

50. ബ്രിട്ടീഷ്‌ ഇന്ത്യന്‍ അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്‌?

രാധാകാന്ത്‌ ദേവ്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍