NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC || CURRENT AFFAIRS 2024 || LDC 2024 || LGS || Degree Prelims || lp up || WCPO || പ്രധാനപ്പെട്ട ആനുകാലിക ചോദ്യങ്ങൾ

 പ്രധാനപ്പെട്ട ആനുകാലിക ചോദ്യങ്ങൾ






1. കൃഷിക്ക് ആവശ്യമായ പമ്പ് സെറ്റ് സൗജന്യമായി സൗരോർജത്തിലേക്ക് മാറ്റുന്ന പദ്ധതി?

പി.എം. കുസും യോജന

 

2. ഇന്ത്യൻ വ്യോമസേന ഏത് രാജ്യത്തിൽ നിന്നാണ്
'ഇഗ്ല എസ്' (Igla-S) എന്ന മിസൈൽ വാങ്ങുന്നത്?

റഷ്യ

 

3. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലേസർ വികസിപ്പിച്ച രാജ്യം?

റൊമാനിയ

 

4. 2024-ലെ ലോക സൈബർ ക്രൈം ഇൻഡക്സ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സൈബർ ക്രൈം നടക്കുന്ന രാജ്യം?

റഷ്യ

 

5. 2024-ലെ ലോക സൈബർ ക്രൈം ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം?

10

 

 

 

 

6. 2024 ഏപ്രിൽ ഇന്ത്യൻ സഞ്ചാരികൾക്ക് വേണ്ടി ഇ-വിസ ആരംഭിച്ച രാജ്യം?

ജപ്പാൻ

 

7. ഏത് ബഹിരാകാശ ഏജൻസിയുടെ അന്തരീക്ഷ നിരീക്ഷണ ഉപഗ്രഹമാണ് 'ടൈംഡ്’?

നാസ

 

8. വായുവിലൂടെ പകരുന്ന രോഗാണുക്കൾക്ക് ലോകാരോഗ്യ സംഘടന നൽകിയ പേര്?

Infectious Respiratory Particles (IRPs)

 

9. 2024-ൽ നടന്ന മിസ്സ് ടീൻ ഇന്റർനാഷണൽ ഇന്ത്യ കിരീടം നേടിയ മലയാളി?

കെസിയ മെജോ

 

10. 2024 വേൾഡ് ഫ്യൂച്ചർ എനർജി ഉച്ചകോടിയുടെ വേദി?

അബുദാബി

 

11. ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പരീക്ഷണയോട്ടം നടന്നത് എവിടെ മുതൽ എവിടെ വരെയാണ്?

കോയമ്പത്തൂർ - പാലക്കാട്

 

12. ടൈം മാഗസിൻ പുറത്തുവിട്ട 2024-ലെ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ഇടം നേടിയ ഏക ബോളിവുഡ് താരം?

ആലിയ ഭട്ട്

 

 

13. രാജ്യാന്തര മൊബൈൽ കമ്മ്യൂണിക്കേഷൻ പ്രസിദ്ധീകരണമായ ഏഷ്യൻ ടെലികോമിന്റെ ഇൻഫ്രാസ്ട്രക്ചർ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ പുരസ്കാരം 2024 ലഭിച്ചത്?

കെ ഫോൺ (KFON-Kerala Fibre Optic Network)

 

14. 2024 ഏപ്രിലിൽ, ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ സോണിക് ക്രൂയിഡ് മിസൈൽ ആയ ബ്രഹ്മോസ് ഇന്ത്യയിൽ നിന്നും വാങ്ങിയ രാജ്യം?

ഫിലിപ്പീൻസ്

 

15. ഗുജറാത്തിലെ കച്ചിൽനിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റേതെന്ന് കരുതുന്ന ഫോസിലിന് ഗവേഷകർ നൽകിയ പേര്?

വാസുകി ഇൻഡിക്കസ്

 

 

16. 2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച് റുവാംഗ് അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?

ഇന്തോനേഷ്യ

 

 

17. പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ പാലക് ഗുലിയ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഷൂട്ടിംഗ്

 

18. സൂര്യഗ്രഹണ സമയത്ത് നാസയുടെ സൗണ്ടിംഗ് റോക്കറ്റ് ദൗത്യത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?

അരോഹ് ബർജാത്യ

 

19. 2024 ഏപ്രിലിൽ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചു പൂട്ടണമെന്ന ഉത്തരവിട്ട ഹൈക്കോടതി?

കേരള ഹൈക്കോടതി

 

20. 2024-ലെ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ വേദിയായിരുന്നത്?

ഖത്തർ 


Post a Comment

0 Comments