1. "മേക്ക് ഇൻ ഇന്ത്യ " പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം ?
സിംഹം
2. മലിനീകരണം നടത്തുന്ന വ്യവസായശാലകളുടെ മേൽ ചുമത്തുന്ന
നികുതി ?
കാർബൺ നികുതി
3. പാലിയം സത്യാഗ്രഹം നടന്ന വർഷം?
1947
4. ചാന്നാര്‍ ലഹള അറിയപ്പെടുന്നമറ്റൊരു പേരാണ് ?
മേല്‍മുണ്ട് സമരം
5. മിസ് വേൾഡ് മത്സരത്തിന്റെ ആപ്തവാക്യം ?
ബ്യൂട്ടി വിത്ത് എ പർപ്പസ്
6. വെർട്ടിസോൾ എന്നറിയപ്പെടുന്ന മണ്ണിനം ഏത് ?
കറുത്ത മണ്ണ്
7. മുതുകുളം പ്രസംഗം
നടത്തിയതാര് ?
മന്നത് പത്മനാഭൻ
8. സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘ പാളികളാൽ ആവൃതമായ ഗ്രഹം
?
ശുക്രൻ
9. ലോക നാട്ടറിവ് ദിനമായി ആചരിക്കുന്നത് ?
ഓഗസ്റ്റ് 22
10. നക്ഷത്ര ആമകൾക്ക് പേര് കേട്ട കേരളത്തിലെ വനപ്രദേശം
?
ചിന്നാർ
11.
ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?
കൊല്ലം
12.
തമിഴ്‌നാടും കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ല ?
വയനാട്
13.
തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ?
കണ്ണൂർ
14.
കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല ?
പാലക്കാട്
15.
കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള ജില്ല ?
വയനാട്
16. മന്നത് പത്മനാഭന്റെ ആത്മകഥയുടെ പേര് ?
എൻറെ ജീവിതസ്മരണകൾ
17. മന്നത് പത്മനാഭനെ
മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചതാര്?
സർദാർ കെ.എം. പണിക്കർ
18. സൂര്യ പ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം ?
പ്രകീർണനം
19. സൗരസ്‌പെക്ട്രത്തിലെ തരംഗദൈർഗ്യം കൂടിയ വർണ്ണമേത് ?
ചുവപ്പ്
20. സോഡാവെള്ളത്തിലെ ലീനം ഏത് ?
കാർബൺ ഡൈ ഓക്‌സൈഡ്
21. പത്മശ്രീ നേടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ ?
നർത്തകി നടരാജ്
22. “ബേപ്പൂർ സുൽത്താൻ” എന്നറിയപ്പെടുന്ന സാഹിത്യകാരൻ ?
വൈക്കം മുഹമ്മദ് ബഷീർ
23. തോൽവിറകു സമരം നടന്ന ജില്ല ?
കാസർഗോഡ് (ചീമേനി)
24. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി ആരുടെയാണ് ?
അക്കിത്തം അച്ചുതൻ നമ്പൂതിരി
25. ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്ന പ്രക്രിയ
?
കാർബൺ ഡേറ്റിങ്
26. “സൂയിസൈഡ് ബാഗുകൾ”
എന്നറിയപ്പെടുന്ന കോശാംഗം ?
ലൈസോസോം
27. ഒരു കണ്ണിനു മാത്രം കാഴ്ച കുറയുന്ന രോഗത്തിന്റെ പേര് ?
ആംപ്ലിയോപിയ
28. തുരിശ്ശിന്റെ രാസ നാമം ?
കോപ്പർ സൾഫേറ്റ്
29. വില്ലുവണ്ടി സമരം നടത്തിയ നവോഥാന നേതാവ് ?
അയ്യങ്കാളി
30. കടലിൽ എണ്ണ കലരുന്നതു മൂലമുണ്ടാകുന്ന മലിനീകരണം തടയുവാൻ
ഉപയോഗിക്കുന്ന ബാക്ടീരിയ ?
സൂപ്പർ ബഗ്ഗ്
31. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന
കടലിടുക്ക് ?
പാക് കടലിടുക്ക്
32. ഗാന്ധിജി കൊല്ലപ്പെട്ട ദിവസം ?
1948 ജനുവരി 30
33.ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം ?
ഉലുവ
34. നെയ്‌വേലി തെർമൽ പവർ സ്റ്റേഷൻ ഏതു രാജ്യത്തിൻറെ സഹകരണത്തോടെയാണ്
സ്ഥാപിച്ചത് ?
റഷ്യ
35. നിദ്ര വേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നത്
?
തലാമസ്
36. ഓക്സിജൻ ലഭ്യത വർധിപ്പിക്കുന്നതിനായി ബഹിരാകാശ വാഹങ്ങളിൽ
വളർത്തുന്ന സസ്യം ?
ക്ലോറെല്ല
37. ഗാന്ധിജി ജനിച്ച വീട് അറിയപ്പെടുന്ന പേര് ?
കീർത്തി മന്ദിർ
38. യൂണിവേഴ്സൽ
ഫൈബർ എന്നറിയപ്പെടുന്ന
നാണ്യ വിള ?
പരുത്തി
39. കേരളത്തിന്റെ
14 മത്തെ ജില്ലയായി കാസർഗോഡ് രൂപം കൊണ്ടതെന്ന് ?
1984 മെയ് 24
40. ഒരു പ്രത്യേക സ്ഥലത്തുള്ള സസ്യ വിഭാഗം അറിയപ്പെടുന്ന
പേര് ?
ഫ്ലോറ (FLORA)
41. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?
ഹൈപ്പോതലാമസ്
42. റാണിഗഞ്ച് കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് ?
പശ്ചിമ ബംഗാൾ
43. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിൽ ഉടനീളം ആലപിച്ച വരിക
വരിക സഹചരെ എന്ന ഗാനം രചിച്ചത് ?
അംശി നാരായണപിള്ള
44. 1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ കേളപ്പൻ സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചത്
?
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
45. മാവു പുളിക്കുമ്പോൾ പുറത്തു വരുന്ന വാതകം ?
കാർബൺ ഡൈഓക്‌സൈഡ്
46. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
?
ബ്രഹ്മപുത്ര
47. ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത് ?
രാജ് നാരയണൻ ബോസ്
48. ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന നൃത്തരൂപം ?
ഒഡീസി
49. ആണി ചുറ്റികകൊണ്ട്
അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കപ്പെടുന്ന
ബലം ?
ആവേഗബലം
50.
പാമ്പാർ
51. ദേശീയ പതാകയുടെ
നീളവും വീതിയും തമ്മിലുള്ള അംശബന്ധം ?
3:2
52. ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയുന്ന നദി ?
ശരാവതി നദി
53. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര് ?
ഇoപീരിയൽ ബാങ്ക്
54. ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി
ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ ?
ആനന്ദമഠം
55. ജമ്മു -കാഷ്‌മീരിലെ ആദ്യ ലെഫ്. ഗവർണർ ആയി നിയമിതനായത് ?
ജി . സി . മുർമു
56. പുതിയ 2000 രൂപ നോട്ടിൽ ഒപ്പുവെച്ച റിസർവ്വ് ബാങ്ക് ഗവർണർ?
ഉർജിത് പട്ടേൽ
57. ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു ?
സിലിക്ക (SiO2)
58. ലബോറട്ടറി ഉപകരണങ്ങൾ, തെർമോമീറ്റർ എന്നിവ നിർമ്മിക്കാൻ
ഉപയോഗിക്കുന്ന ഗ്ലാസ് ?
പൈറക്‌സ് ഗ്ലാസ്
59.
1809 ജനുവരി 11
60. പാരമ്പര്യ കലാരൂപങ്ങളുടെ വികസനത്തിനായി ദേശീയ സമരകാലത്തു
കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ?
കേരള കലാമണ്ഡലം
61. ഒന്നാം ഇന്ത്യൻ സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെട്ട
വർഷം ?
1857
62. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
കെ. കേളപ്പൻ
63. ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയുന്ന ജില്ല ?
ഇടുക്കി
64. വാഷിംഗ് സോഡ എന്നറിയപ്പെടുന്നത് എന്ത് ?
സോഡിയം കാർബണേറ്റ്
65. മോക്ഷപ്രദീപം
എന്ന കൃതി രചിച്ചതാര് ?
ബ്രഹ്മാനന്ദ ശിവയോഗി
66. സ്വാമി വിവേകാനന്ദന്‍
ചിക്കാഗോയില്‍ നടന്ന മതപാര്‍ലമെന്‍റില്‍ പങ്കെടുത്ത
വര്‍ഷം?
1893
67.
എയ്ഡ്സ്
68. കാലാവസ്ഥ നീരീക്ഷണത്തിനുപയോഗിക്കുന്ന ബലൂണുകളിൽ നിറച്ചിരിക്കുന്ന
വാതകം ?
ഹീലിയം
69. ഇന്റോ നോര്‍വീജിയന്‍
ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്റ്റ് നടപ്പാക്കിയ ജില്ല ?
കൊല്ലം (നീണ്ടകര 1953)
70. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം ?
ശ്രീലങ്ക
71. ഏതു മണ്ണിന്റെ
രണ്ടു വക ഭേദങ്ങളാണ് ഖാദർ , ഭംഗർ എന്നിവ ?
എക്കൽ മണ്ണ്
72. പ്രാദേശിക ഭാഷ പത്ര നിയമം നടപ്പിലാക്കിയത്
ആര് ?
ലിട്ടൻ പ്രഭു
73. പ്രച്ഛന്ന ബുധൻ എന്ന് വിളിക്കപെട്ടത് ?
ശങ്കരാചാര്യർ
74. മലയാളി മെമ്മോറിയൽ
തിരുവിതാംകൂർ രാജാവിന് സമർപ്പിച്ചത് എന്ന് ?
1891 ജനുവരി 1
75. ഏറ്റവും ഭാരം കുറഞ്ഞ ഉത്കൃഷ്ട വാതകം ?
ഹീലിയം
76. ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട സ്ഥിതി ചെയുന്ന
സംസ്ഥാനം ?
ആന്ധ്രാപ്രദേശ്
77. മത്സ്യഫെഡിന്റെ
വാർത്ത പത്രിക ?
മത്സ്യ
78. തീരദേശ സംരക്ഷണ ദിനം ?
ഫെബ്രുവരി 1
79. കേരളത്തിന്റെ വിസ്തീർണം?
38,863 ച. കി .മീ.
80. കേരളത്തിന്റെ ഔദ്യോഗീക ശലഭം ?
ബുദ്ധമയൂരി
81. കേരളത്തിലെ
ഏറ്റവും നീളം കുറഞ്ഞ നദി?
മഞ്ചേശ്വരം പുഴ
82. കേരളത്തിലെ നൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി ?
ഭാരതപ്പുഴ
83. ദേശീയ ബാലാവകാശ കമ്മിഷൻ ആദ്യ ചെയർ പേഴ്സൺ ?
ശാന്ത സിൻഹ
84. മനുഷ്യന്റെ ശാസ്ത്രീയ നാമം ?
ഹോമോ സാപ്പിയൻസ്
85. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?
മലപ്പുറം
86.
കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണാടക ജില്ലയുടെ ഭാഗമായിരുന്ന ഏതു താലൂക്കാണ് കൂട്ടി
ചേർത്തത് ?
ഹോസ് ദുർഗ്ഗ്
87.
ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?
കൊല്ലം
88.
കേരളത്തിലെ ഒരേ ഒരു കന്റോൺമെന്റ് സ്ഥിതി ചെയുന്നത് ഏത് ജില്ലയിലാണ് ?
കണ്ണൂർ
89. ‘കേരളത്തിൻറെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെട്ടത്
?
മന്നത്ത് പദ്മനാഭൻ
90. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം
?
രാജസ്ഥാൻ (1959)
91. ‘Dots’ എന്ന ചികിത്സ സംബ്രതായം ഏത് രോഗ ചികിത്സക്കുള്ളതാണ്
?
ക്ഷയം
92. ഐറിസിന്റെ കറുപ്പ്
നിറത്തിനു കാരണം ?
മെലാനിൻ
93.
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ?
ഡക്കാൻ പീഠഭൂമി
94. ഏതൊക്കെ സമുദ്രങ്ങളെ തമ്മിലാണ് പനാമ കനാൽ ബന്ധിപ്പിക്കുന്നത്
?
അത്ലാന്റിക്
– പെസഫിക്
95. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടുപിടിക്കപ്പെട്ട
ആദ്യ ഗ്രഹം ?
യുറാനസ്
96. ഇന്ത്യയിലെ
ഏറ്റവും വലിയ വിവിധോദ്ദേശ നദീതട പദ്ധതി ?
ഭക്രാനംഗൽ
97. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി
?
മൗലാന അബ്‌ദുൾകലാം ആസാദ്
98. തേനീച്ചയുടെ മെഴുകിലുള്ള ആസിഡ് ?
സെറോട്ടിക് ആസിഡ്
99. “വുൾഫ്രം” എന്നറിയപ്പെടുന്ന ലോഹം ?
ടങ്സ്റ്റൺ
100. ഉറുമ്പുകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസവസ്തു?
ഫിറമോണ്‍
0 അഭിപ്രായങ്ങള്‍