NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC GK Questions 🎯റാങ്കുറപ്പിക്കാൻ 100 ചോദ്യങ്ങൾ | 10th PRELIMS | LDC | LGS | CPO |SI | Degree Level Prelims

 


1. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിലവിൽ വന്ന പഞ്ചവത്സര പദ്ധതി ?

    പത്താം പഞ്ചവത്സര പദ്ധതി

 

2. ധാന്യ വിളകളുടെ രാജാവ് എന്നറിയപ്പെടുന്ന വിള ?

   നെല്ല്

 

3. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?

  ശ്രീകാര്യം

 

4. 'കേളപ്പൻ എന്ന ജാലകം തുറന്നുവരുന്ന കാറ്റായിരുന്നു ഞങ്ങൾക്ക് ഗാന്ധിജി എന്ന് കെ. കേളപ്പനെപ്പറ്റി പറഞ്ഞതാര്?

 സുകുമാർ അഴീക്കോട്

5. പ്രകാശ സംശ്ലേഷണ സമയത്തു ഓസോൺ പുറത്തു വിടുന്ന സസ്യം ?

തുളസി

 

6. പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ മലയാള പത്രം ?

ദീപിക

 

7. ഗാന്ധിജിയെക്കുറിച് വള്ളത്തോൾ എഴുതിയ   കവിത ?

എന്റെ ഗുരുനാഥൻ

 

8. എ നേഷൻ ഇൻ മേക്കിങ് എന്ന പുസ്തകം  രചിച്ചത് ?

സുരേന്ദ്രനാഥ്‌ ബാനർജി

 

9. ഇന്ത്യയിലെ പ്രധാന ഖരീഫ് വിള ?

    നെല്ല്

 

10. പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ആദ്യ മലയാള ചിത്രം ?

   ചെമ്മീൻ

 

 

11. മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസിൻ ?

   പുഴ .കോം

 

12. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ?

    പട്ടം(തിരുവന്തപൂരം)

 

13. നീണ്ടകരയിലെ മത്സ്യബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം ?

നോർവെ

 

 

14.  ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം ?

  കാനഡ

 

15.  ഏതിന്റെ അയിരാണ് ഗലീന ?

   കറുത്തീയം

 

16. ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് റിക്കറ്റ്സ് എന്ന രോഗമുണ്ടാകുന്നത് ?

വിറ്റാമിൻ D

 

17. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്?

ക്ഷയം

 

18. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിളിക്കുന്നത് ഭരണഘടനയുടെ ഏത് ഭാഗത്തെയാണ് ?

മൗലീകാവകാശങ്ങൾ

 

19.  ബാലഗുരു എന്നറിയപെട്ട സാമൂഹ്യ പരിഷകർത്താവ് ?

വാഗ്ഭടാനന്ദൻ

 

 

20. ആര് ഒപ്പു വെക്കുന്നതിലൂടെയാണ് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ നിയമമാകുന്നത് ?

പ്രസിഡന്റ്

 

21. കേരളത്തിന്റെ വടക്കേ അറ്റത്തെ നദി ?

മഞ്ചേശ്വരം പുഴ

 

 

22. ഏത് നദിയിലാണ് കൃഷ്ണ രാജസാഗർ പദ്ധതി?

കാവേരി

 

23. കേരള സർക്കാർ ആരംഭിച്ച മറൈൻ ആംബുലൻസിന്റെ പേര് ?

പ്രതീക്ഷ

 

24. റബറിന്റെ രാസനാമം?

പോളി ഐസോപ്രീൻ

 

25.  ഏറ്റവും കൂടിയ വിശിഷ്ട തപധാരിതയുള്ള മൂലകം ?

ഹൈഡ്രജൻ

 

26.  ഐ . എസ് . ആർ . ഒ യുടെ ചെയർമാനായ ആദ്യ മലയാളി ?

എം. ജി . കെ . മേനോൻ 

 

27. ഇന്ത്യൻ ഫെഡറൽ സംവിധാനം ഏത് രാജ്യത്തിൻറെ മാതൃകയിലാണ് ?

കാനഡ

 

28. കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ?

കുറ്റ്യാടിപ്പുഴ

 

29. സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?

നാഥുല ചുരം

 

30. ബ്രിട്ടീഷ് രേഖകളിൽ കോട്ട്യോട്ട് രാജ എന്ന് പരാമർശിക്കപ്പെടുന്ന ഭരണാധികാരി ?

പഴശ്ശി രാജ

 

31. മാർഷ് ടെസ്റ്റ് ഏതിന്റെ സാന്നിധ്യമാണ് നിർണ്ണയിക്കുന്നത് ?

ആഴ്‌സനിക്

 

32. ജൈവ ഘടികാരം” എന്നറിയപ്പെടുന്ന ഗ്രന്ഥി?

പീനിയല്‍ ഗ്രന്ഥി

 

33.നാറോറ ആണവ നിലയം സ്ഥിതി ചെയുന്ന സംസ്ഥാനം ?

ഉത്തർ പ്രദേശ്

 

34.  ഇന്ത്യയിലെ ആദ്യ ദിനപത്രം ?

ബംഗാൾ ഗസറ്റ്

 

35. സിന്നബാർ എന്തിന്റെ അയിരാണ് ?

മെർക്കുറി

 

36.  കേരളത്തിലെ  ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

നെയ്യാർ

 

37. കേരളത്തിൽ ആകെ നദികൾ?

   44

 

38. കേരളത്തിൽ  കാണപ്പെടുന്ന പ്രധന ഇനം മണ്ണ് ?

ലാറ്ററൈറ്റ്

 

39. തിരുവന്തപുരത്തെ “നിത്യ ഹരിത നഗരം” എന്ന് വിശേഷിപ്പിച്ചത് ?

മഹാത്മാഗാന്ധി

 

40. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്‌ ?

വെങ്ങാനൂർ

 

41. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?

പള്ളിവാസൽ

 

 

42. മഞ്ഞളിന്റെ മഞ്ഞ നിറത്തിനു കാരണമായ രാസ വസ്തു ?

  കുർക്കുമിൻ

 

 

43. ഹോൺ മുഴക്കുന്ന ഒരു വാഹനം അടുത്തെത്തുമ്പോൾ ഹോൺ ശബ്ദത്തിന്റെ ഉച്ചത കൂടുന്നതായും കടന്നു പോയി കഴിയുമ്പോൾ ഉച്ചത കുറയുന്നതായും അനുഭവപ്പെടുന്നതിനു കാരണം ?

ഡോപ്ലർ ഇഫെക്ട്

 

44.  വിദ്യാലയം എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ്?

മൂർക്കോത്ത് കുമാരൻ

 

45. ജാതിനാശിനി സഭ സ്ഥാപിച്ചത്?

സ്വാമി ആനന്ദ തീർത്ഥൻ

 

46. ഏറ്റവും ദൈർഗ്യമേറിയ ദിവസമുള്ള ഗ്രഹം ?

ശുക്രൻ

 

47. ദേശീയ  ശാസ്ത്ര ദിനം കൊണ്ടാടാൻ കാരണമായ

കണ്ടെത്തൽ നടത്തിയ ശാസ്ത്രജ്ഞൻ ?

സി. വി . രാമൻ

 

 

48. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ?

രാജ ഹരിചന്ദ്ര

 

49. ആഷ മേനോൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ?

കെ. ശ്രീകുമാർ

 

50. ഭൂവൽക്കതിൽ ഏറ്റവും കൂടുതലുള്ള ലോഹം ?

അലൂമിനിയം

 

 

51. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?

ഗാനിമീഡ്

 

52. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ?

  ലാക്രിമൽ ഗ്രന്ഥി

 

53. കേരള കലാമണ്ഡലം സഥിതി ചെയ്യുന്ന ജില്ല ?

  തൃശൂർ

 

54. ‘ലെസ്സർ ഹിമാലയ’ എന്നറിയപ്പെടുന്ന പർവതനിര ?

   ഹിമാചൽ

 

55. കേരളത്തിന്റെ ഔദ്യോഗീക മത്സ്യം ?

    കരിമീൻ

 

56.  കേരളത്തിൽ ഏറ്റവും കൂടുതൽ ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഉള്ള ജില്ല ?

എറണാകുളം

 

57. ശ്രീനാരായണഗുരുവിന്റെ ജന്മ ദേശം ?

     ചെമ്പഴന്തി

 

58. ബ്രഹ്മസമാജ സ്ഥാപകൻ ?

രാജാറാം മോഹൻ റോയ്

 

59. പട്ടിക ജാതിക്കാർ കൂടുതലുള്ള കേരളത്തിലെ ജില്ല ?

പാലക്കാട്

 

60. കേരള നവോഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത് ?

ആറാട്ടുപുഴ വേലായുധ പണിക്കർ

 

61. പഴുത്ത തക്കാളിക്ക് ചുവപ്പു നിറം നൽകുന്ന വർണ്ണ വസ്തു ?

  ലൈക്കോപീൻ

 

62. കാർഗിൽ യുദ്ധം നടന്ന വർഷം ?
   1999

 

63. സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്ന രീതി?

 വികിരണം

 

64. പ്രസാർഭാരതി നിലവിൽ വന്ന വർഷം ?

   1997

 

65. ദേശീയ മലിനീകരണ നിയന്ത്രണ ദിനം ?

ഡിസംബർ 2

 

66. ആവർത്തന പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം ?

ഹൈട്രജെൻ

 

67. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ എത്ര വയസ്സ് പൂർത്തിയാകണം ?

18 വയസ്സ്

 

68. ലക്ഷം വീട് പദ്ധതി നടപ്പാക്കിയ മന്ത്രി ?

എം. എൽ. ഗോവിന്ദൻ നായർ

 

 

69. റാണിഗഞ്ച് കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് ?

പശ്ചിമ ബംഗാൾ

 

70. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം ?

കോട്ടയം

 

71. അന്തരീക്ഷ നൈട്രേജനെ നൈട്രേറ്റ് ആക്കി മാറ്റുന്ന ഒരു ബാക്ടീരിയയാണ് ?

  റൈസോബിയം

 

71. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം സ്ഥിതി ചെയുന്നത് ?

  കൊയിലാണ്ടി

 

72. ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിൽ ഉൾകൊള്ളുന്ന ഊർജം ?

  സ്ഥിതികോർജം

 

73. കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത് ?

പുഴയ്ക്കൽ (തൃശൂർ )

 

74. അദ്ധ്യാപകരുടെ മികച്ച രചനയ്ക്ക് സംസ്ഥാന പൊതു വിദ്യാഭ്യാസ  വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന
അവർഡ് ?

ജോസഫ് മുണ്ടശ്ശേരി അവാർഡ്

 

75. മാൾവ, ചോട്ടാ നാഗ്പൂർ പീഠഭൂമികളിൽ സുലഭമായ മണ്ണിനമേത് ?

ചുവന്ന മണ്ണ്

 

 

76. ഇന്ത്യയുടേതായ ഒരു ദേശീയ പതാക സ്റ്റഡ്ഗർട്ടിൽ ഉയർത്തിയത് 1907 ൽ മാഡം ബിക്കാജി കാമ യാണ് . ഏതു രാജ്യത്താണ് സ്റ്റഡ്ഗർട്ട് ?

  ജർമനി

 

77. ഭൂമിയുടെ പലായന പ്രവേഗം ?

11.2 km/sec

 

78. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം ?

മധ്യപ്രദേശ്

 

79. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ?

ബംഗ്ലാദേശ്

 

80. മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം ?

   മറയൂർ

 

81. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി  ?

     ആർ . ശങ്കർ

 

 

82. ഗാന്ധിജിയുടെ ആദ്യത്തെ പുസ്തകം ?

  ഹിന്ദ് സ്വരാജ്

 

83. ത്വക്കിനെക്കുറിച്ചുള്ള പഠനം?

ഡെര്‍മറ്റോളജി

 

84. ഇന്ത്യൻ നാഷണൻ കോൺഗ്രസ് സ്ഥാപിച്ച  വർഷം ?

1885

 

85. രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?

ശ്വേതരക്താണുക്കൾ

 

86. ട്രാൻസ്ഫോമറിൻറെ പ്രവർത്തന തത്വം ?

മ്യുച്വൽ ഇൻഡക്ഷൻ

 

87. ഗുരുശിഖര്‍ ഏത്‌ മലനിരയുടെ ഭാഗമാണ്‌?

ആരവല്ലി

 

88. കൊങ്കണി ഏത് ഭാഷ ഗോത്രത്തിൽ ഉൾപ്പെടുന്നു ?

ഇന്തോ ആര്യൻ

 

89. ഏതു സംസ്ഥാനത്തെ ഗോത്ര വിഭാഗമാണ് ഖോണ്ടുകൾ ?

ഒഡിഷ

 

90. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതാണ് ?

ഹിന്ദുസ്ഥാൻ ബാങ്ക്

 

91. ഉരുളകിഴങ്ങ് പച്ച നിറമാകുമ്പോൾ അതിലുണ്ടാകുന്ന രാസ പദാർത്ഥം ?

സൊളാനിൻ

 

92. വസ്തുക്കളുടെ ഉപരിതലത്തിൽ തട്ടി പ്രകാശം അതേ മാധ്യമത്തിലേക്ക് തിരിച്ചു വരുന്ന പ്രതിഭാസം ?

പ്രതിഫലനം

 

93. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തെ തുടർന്ന് 1972 ൽ സുൾഫിക്കർ അലി ഭൂട്ടോയും ഇന്ദിരാ ഗാന്ധിയും തമ്മിൽ  ഒപ്പു വച്ച കരാർ ഏതായിരുന്നു?

സിംല കരാർ

 

94. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?

ദുരവസ്ഥ

 

95. ഭരണഘടനയുടെ മൂന്ന് ലിസ്റ്റുകളിലും ഉൾപ്പെടാത്ത വിഷയങ്ങളിൽ നിയമ നിർമാണം നടത്തുവാനുള്ള അധികാരം എങ്ങനെ അറിയപ്പെടുന്നു ?

അവശിഷ്ടാധികാരം

 

96. 1958  ൽ ഒരണ സമരം നടന്നത് എവിടെയാണ് ?

കുട്ടനാട്

 

97. ഇന്ത്യൻ നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപെടുത്തിയിരിക്കുന്നു ?

17

 

98. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം ?

1.3  സെക്കന്റ്

 

99. ഏതു പ്രദേശത്തെ പട്ടുനൂൽ കൃഷിക്കാരായിരുന്നു "നഗോഡകൾ " ?

ബംഗാൾ

 

100. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

 മീഥേൻ

 

 

 

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍