NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala PSC ആവർത്തിക്കുന്ന 100 പ്രധാന ചോദ്യങ്ങൾ | 10TH Prelims | PLUS TWO Prelims | Degree Prelims | LDC | LGS| CPO|WCPO |SI |PSC GK Questions




1. പുല്‍ത്തുമ്പിലൂടെ അധികമുള്ള ജലം സസ്യശരീരത്തില്‍നിന്ന്‌ പുറത്തുപോകുന്ന പ്രവര്‍ത്തനം?

ഗട്ടേഷന്‍

 

2. ഇന്ത്യയെന്ന പേരിന്‌ നിദാനമായ നദി?

സിന്ധു

 

3. രക്തസമ്മര്‍ദം അളക്കുന്ന ഉപകരണം?

സ്ഫിഗ്മോമാനോമീറ്റര്‍

 

4. വൈദ്യുതിയുടെ വാണിജ്യ ഏകകം?

കിലോവാട്ട്‌ അവര്‍

 

5. ഗാന്ധിജിയുടെ സന്ദര്‍ശനത്തിലൂടെ പ്രസിദ്ധമായ സന്മാര്‍ഗദര്‍ശിനി വായനശാല എവിടെ സ്ഥിതിചെയ്യുന്നു?

കോഴിക്കോട്‌

 

6. ജിഎസ്ടി കൗണ്‍സിലിന്റെ ആസ്ഥാനം?

ന്യൂഡല്‍ഹി

 

 

7. വി.ടി.ഭട്ടതിരിപ്പാട്‌ പരിഷ്കരണ പ്രവര്‍ത്തനം നടത്തിയ കേരളീയ സമുദായം?

നമ്പൂതിരി

 

8. ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിന്‌ യുനെസ്‌കോ നല്‍കുന്ന പുരസ്കാരം?

കലിംഗ പ്രൈസ്‌

 

9. 1857-ലെ കലാപത്തിന്‌ ബറൗട്ടിൽ നേതൃത്വം നല്‍കിയത്‌?

ഷാമാല്‍

 

10. കേരളത്തില്‍ മഹാശിലാ സ്മാരകങ്ങള്‍ കണ്ടെത്തിയ ആനക്കര ഏത്‌ ജില്ലയിലാണ്‌?

പാലക്കാട്‌

 

11. ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ്‌ രൂപകല്‍പന ചെയ്തത്‌?

നന്ദലാല്‍ ബോസ്‌

 

12. കേരളത്തിന്റെ സോക്രട്ടീസ്‌ എന്നറിയപ്പെട്ടത്‌?

മന്നത്ത്‌ പത്മനാഭന്‍

 

13. ഏത്‌ പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ ഭക്രാനംഗൽ കനാല്‍ പ്രോജക്ട്‌ ആരംഭിച്ചത?

ഒന്നാമത്തെ

 

14. ബ്രിട്ടീഷുകര്‍ക്ക്‌ ഇന്ത്യയില്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്രവര്‍ഗ കലാപം?

സാന്താള്‍ കലാപം

 

15. ഗുരുക്കളുടെയെല്ലാം ഗുരു എന്നറിയപ്പെട്ടതാര്?

തൈക്കാട്‌ അയ്യ

 

16. ഹിമാലയം............. ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു?

5 ലക്ഷം

 

17. ഭരണഘടനാ നിര്‍മാണസഭയില്‍ പതാക സംബന്ധിച്ച സമിതിയുടെ തലവന്‍?

ഡോ. രാജേന്ദ്രപ്രസാദ്

 

18. കേരള യുക്തിവാദി സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്‌?

അഡ്വ. എം. പ്രഭ

 

19. വജ്രം കഴിഞ്ഞാല്‍ ഏറ്റവും കാഠിന്യമുള്ള സ്വാഭാവിക പദാര്‍ഥം?

കൊറണ്ടം

 

20. ജോലി ചെയ്താല്‍ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്‌?

വൈകുണ്ഠസ്വാമികള്‍

 

21. സ്വര്‍ഗീയ ധാന്യം എന്നറിയപ്പെടുന്നത്‌?

ഏലം

 

22. ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം എന്നറിയപ്പെടുന്നത്‌?

സൂറത്ത്‌

 

23. തെര്‍മോസ്ഫിയറിന്‌ മുകളിലുള്ള അന്തരീക്ഷ പാളി?

എക്സോസ്ഫിയര്‍

 

24. ലോക അല്‍ഷിമേഴ്സ്‌ ദിനം?

സെപ്തംബര്‍ 21

 

25. എല്ലാ അമാവാസി നാളിലും സൂര്യഗ്രഹണം നടക്കാത്തതിന് കാരണം?

ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചെരിവ്

 

26. പറയിപെറ്റ പന്തിരുകുലത്തെ അവലംബിച്ച് എൻ.മോഹനൻ രചിച്ച നോവൽ?

ഇന്നലത്തെ മഴ

 

27. ചൊവ്വയിലേക്ക് പേഴ്സിവിയറൻസ് എന്ന റോബോട്ടിനെ അയച്ച രാജ്യം?

യു.എസ്.എ

 

 

28.  ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആപ്തവാക്യം?

സർവ ഭവന്തു സുഖിനോ (എല്ലാവരും സന്തുഷ്ടരാകട്ടെ)

 

 

29. ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷ പദവി രണ്ടു പ്രാവശ്യം വഹിച്ചത്?

ഗിരിജാ വ്യാസ്

 

 

30. കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷ പദവി രണ്ടു പ്രാവശ്യം വഹിച്ചത്?

ജസ്റ്റിസ് ഡി. ശ്രീദേവി

 

31. വയലാർ അവാർഡ് വിതരണം ചെയുന്ന തീയതി ?

ഒക്ടോബർ 27

 

32. എന്റെ രാജ്യം, എന്റെ ജീവിതം ആരുടെ ആത്മകഥയാണ് ?

എൽ. കെ . അഡ്വാനി

 

33. ഏത് സംസ്ഥാനത്താണ് ബിഹു ആഘോഷിക്കുന്നത് ?

ആസാം

 

34. തുളസീദാസ്, കബീർദാസ്, മീരാഭായി എന്നിവരുടെ ഭഗ്തി ഗാനങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടുവന്ന അസമിലെ  നൃത്ത സംഗീത രൂപം ?

സാത്രിയ

 

 

35. പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം ?

ഉത്തരാഖണ്ഡ്

36. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?
ടൈറ്റാനിയം

 

37. കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത് ?

മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ സാഹിബ്

 

38. തിരുവിതാകൂറിലെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് ?

പണ്ടാരപ്പാട്ട വിപ്ലവം

 

39. പഞ്ചാബി ഭാഷയുടെ ലിബി ?

ഗുരുമുഖി ലിബി

 

40. ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം ?

ആസാം

 

41. കേരളത്തിന്റെ വിസ്തീർണം  ?

38,863ച . കീ . മി

 

42. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ  വത്കൃത പഞ്ചായത് ?

വെള്ളനാട്

 

43. തിരുവനന്തപൂരം സെക്രട്ടേറിയറ്റ്  വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന  പ്രതിമ ?

വേലുത്തമ്പി ദളവ

 

44. അന്തരീക്ഷ  വായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം ?

നൈട്രജൻ

 

45. മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ ആയുസുള്ള  കോശം ?

നാഡികോശം

 

46. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കിയ വർഷം ?

2005

 

47. എല്ലാ ഗ്രാമങ്ങളും പൂർണമായും വൈദ്യുദീകരിച്ച ആദ്യ സംസ്ഥാനം ?

ഹരിയാന

 

48. ദേശീയ കൈത്തറി ദിനം ?

ഓഗസ്റ്റ് 7

 

 

49. പേശികളില്ലാത്ത അവയവം ?

ശ്വസകോശം

 

50. പാരമ്പര്യ കലാരൂപങ്ങളുടെ വികസനത്തിനായി ദേശീയ സമരകാലത്തു കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ?

കേരള കലാമണ്ഡലം

 

51. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ ?

206

 

 

52. ലോകബാങ്കിന്റെ ആപ്ത വാക്യം ?

" ദാരിദ്ര്യരഹിതമായ  ഒരു ലോകത്തിനു വേണ്ടി "

 

53. മോളിക്യൂൾ അഥവാ തന്മാത്ര എന്ന പദത്തിന്റെ ഉപജ്ഞാതാവ്?

അവഗാഡ്രോ

 

54. ആരുടെ ആത്മകഥയാണ് അൺബ്രേക്കബിൾ?

മേരികോം

 

55. മനുഷ്യശരീരത്തിൽ ഏറ്റവുംകൂടുതൽ    പ്രവർത്തിക്കുന്ന പേശി?

കണ്ണിലെ പേശി

 

56. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം?

ഇരവികുളം

 

57. ഇൻകുബേറ്ററിൽ മുട്ടവിരിയുന്നത് ഏതിനം താപപ്രേഷണം മൂലമാണ്?

വികിരണം

 

58.  ഒരു മനുഷ്യന് ഒരു പ്രാവശ്യം ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിന്റെ അളവ്?

300 മില്ലി ലിറ്റർ

 

59. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേയറ്റവും തെക്കേയറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത്?

30

 

 

60. മനുഷ്യ ശരീരത്തിലെ കൊഴുപ്പ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സ്കിൻഫോൾഡ് കാലിപ്പർ

 

61. സ്റ്റേ ഓർഡർ എന്നറിയപ്പെടുന്ന റിട്ട്?

പ്രൊഹിബിഷൻ

 

62. വാഹനങ്ങളുടെ വൈപ്പറിന്റെ ചലനം ഏതുതരം ചലനത്തിനുദാഹരണമാണ്?

ദോലനം

 

 

63. ഡോളമൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?

മഗ്നീഷ്യം

 

64. ആറ്റത്തിന്റെ ന്യൂക്ലിയർ മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?

ഏണസ്റ്റ് റൂഥർഫോർഡ്

 

 

 

65. മോഹിനിയാട്ടത്തിന്റെ പ്രമാണഗ്രന്ഥമായി കണക്കാക്കപ്പെടുന്ന വ്യവഹാരമാല എന്ന പുസ്തകം രചിച്ചതാര്?

മഴമംഗലം നാരായണൻ നമ്പൂതിരി

 

66. ചെങ്ങറ ഭൂസമരത്തിന് നേതൃത്വം നൽകിയ സംഘടന?

സാധുജന വിമോചന സംയുക്തവേദി

 

67. അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നതിലൂടെ തടയാൻ കഴിയുന്ന രോഗം?

ഗോയിറ്റർ

 

68. ഒളിമ്പിക് ചിഹ്നത്തിന്റെ വളയങ്ങൾ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്?

വൻകരകളെ

 

 

69. ഏത് വന്യജീവി സങ്കേതത്തിനുള്ളിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്?

പെരിയാർ വന്യജീവി സങ്കേതം

 

 

70. മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിന്റെ കറക്കം ഏത് ചലനത്തിന് ഉദാഹരണമാണ്?

ഘൂർണന ചലനം

 

 

71.  റബ്ബറിൽ കാണുന്ന ചീക്ക് രോഗത്തിന് കാരണം?

ഫങ്കസ്

 

72. ലോകത്തിലെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹം?

ടിറോസ്-1

 

73. നിറഞ്ഞിരിക്കുന്ന ടൂത്ത്‌പേസ്റ്റ് ട്യൂബിന്റെ ഏത് ഭാഗത്ത് ബലം പ്രയോഗിച്ചാലും പേസ്റ്റ് പുറത്തുവരുന്നത് ഏത് തത്വത്തിന് ഉദാഹരണമാണ്?

പാസ്കൽ തത്വം

 

74. സ്വന്തമായി കാന്തികവലയമുള്ള ഒരേയൊരു ഉപഗ്രഹം?

ഗാനിമീഡ്

 

76. അർണോസ് പാതിരി രചിച്ച മിശിഹാ ചരിത്രം ഏത് പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്?

പുത്തൻപാന

 

77. വനിതാശാക്തീകരണത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി?

പത്താം പദ്ധതി

 

78. ഏതിന്റെ അയിരാണ് സ്പെറിലൈറ്റ്?

പ്ലാറ്റിനം

 

79. “സ്പിരിറ്റ് ഓഫ് സാൾട്ട്”  എന്നറിയപ്പെടുന്ന
  ആസിഡ് ?

  ഹൈഡ്രോ ക്ലോറിക് ആസിഡ്

 

80. ' മാർത്താണ്ഡ വർമ്മ പാലം”    എന്നറിയപ്പെടുന്ന പാലം ?

    ആലുവ പാലം

 

81. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്    എന്നറിയപ്പെടുന്നത് ?

       മാഡം ഭിക്കാജി കാമ

 

82. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം   ഏതാണ് ?

   മഗ്നീഷ്യം

 

 

83. ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം ?

  1963

 

84. ഇന്ത്യയിൽ ഇപ്പോഴത്തെ കേന്ദ്രഭരണ
   പ്രദേശങ്ങളുടെ എണ്ണം ?
    8

 

85. കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയൻ സ്ഥാപിച്ചത് ആര് ?

  പി. കെ. ബാവ

 

86. വർണാന്ധതയുള്ള ആളിന് തിരിച്ചറിയാൻ പറ്റാത്ത നിറങ്ങൾ ?

പച്ച , ചുവപ്പ്

 

87. ഭൂരഹിതരില്ലാത്ത കേരളത്തിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ജില്ലയേത് ?

കണ്ണൂർ

 

88. ഏറ്റവും സാന്ദ്രത കൂടിയ അലോഹം ?

    അയഡിൻ

 

 

89. “ദിഹാങ്” എന്ന പേരില്‍ അറിയപ്പെടുന്ന നദി ?

   ബ്രഹ്മപുത്ര

 

90. വിശപ്പ് , ദാഹം എന്നിവയെ നിയന്ദ്രിക്കുന്ന മസ്തിഷ്ക ഭാഗമേത് ?

ഹൈപ്പോതലാമസ്

 

91.  മറ്റു മരങ്ങളുടെ വേരിൽ നിന്നും ഭക്ഷണം വലിച്ചെടുക്കുന്ന മരത്തിനുദാഹരണം ?

ചന്ദനം

 

92. ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന  സംസ്ഥാനം ഏത് ?

   ജാർഖണ്ഡ്

 

93. തിരുവനന്തപൂരം ജില്ലയിലെ വർക്കലയിൽ ------------- നിക്ഷേപങ്ങൾ കണ്ടു വരുന്നു ?

  ലിഗ്‌നൈറ്റ്

 

94. ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ?

   തമിഴ്

 

95. മൂന്ന് വശങ്ങളും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ?

ത്രിപുര

 

 

96. നറോറ ആണവ നിലയം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

ഉത്തർപ്രദേശ്

 

97.   ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം ഏത് ?

   ഹൈഡ്രജൻ സൾഫൈഡ്

 

98. പ്രകൃതിദത്തവും , മനുഷ്യ നിർമിതവുമായ എല്ലാ സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ?

  ധരാതലീയ ഭൂപടം  

 

99. ഇന്ത്യയിൽ പുരാവസ്തു പഠനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ?

  ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

 

 

100. ഹരപ്പയിലെ ഉത്‌ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ?

  ദയാറാം  സാഹ്നി

 

 

 

 

 

 

 

 

 

 

 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍