ബംഗളൂരു നഗരത്തിൽനിന്ന് വെറും 22 കിലോമീറ്റർ ദൂരെയാണ് ബെന്നാർഘട്ട നാഷണൽ പാർക്ക്, നഗരജീവിതത്തിന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് ഒന്ന് വിട്ടുനിന്നു പ്രകൃതിയിൽ സ്വയം ലയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ചെറിയ സ്വർഗ്ഗം തന്നെയാണ്.
പാർക്കിന്റെ പ്രവേശനം അതിനായുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നാണ്.
ബെന്നാർഗട്ടയിലെ പ്രധാന ആകർഷണം അതിലെ സഫാരി ആണ്. ലൈയൺ, ടൈഗർ, ബിയർ എന്നീ സഫാരികൾക്കായി പ്രത്യേക ജീപ്പുകളും ബസ്സുകളും ഒരുക്കിയിട്ടുണ്ട്.
ബെന്നാർഘട്ട പാർക്ക് വെറും ഒരു വനമോ മൃഗശാലയോ അല്ല. ഇത് ഒരു ഓർമ്മകളുടെ ഒരു കൂടാരമാണ് , പ്രകൃതിയോട് അടുത്തിടപഴകാനുള്ള ഒരു അവസരം.
അടുത്തവട്ടം നിങ്ങൾ ബംഗളൂരുവിലേക്ക് യാത്രയെടുക്കുമ്പോൾ, ഒരു ദിവസം ഈ നാഷണൽ പാർക്കിന് മാറ്റിവെക്കുക. പ്രകൃതിയോടൊപ്പം ചില നിമിഷങ്ങൾ പങ്കിടാനുളള ഏറ്റവും നല്ല സ്ഥലം തന്നെയാണ് ബെന്നാർഘട്ട .
0 അഭിപ്രായങ്ങള്‍